വൈത്തിരി ഗ്രാമപഞ്ചായത്ത് കിളിക്കൂട്ടം 2026 അംഗനവാടി കലോത്സവം സമാപിച്ചു

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസ് (ICDS) വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ‘കിളിക്കൂട്ടം 2026’ സമുചിതമായി ആഘോഷിച്ചു. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങ് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ സി.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ഫെബ്രുവരി 11 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച കലാമാമാങ്കത്തിൽ കുരുന്നുകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാമൂഹിക വികാസം ഉറപ്പുവരുത്തുന്നതിനും ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, മെമ്പർമാരായ സിനി ജോജി, കെ.കെ തോമസ്, ജസ്ന എം.കെ, ഷൈജു എ.കെ, രജനി രവീന്ദ്രൻ, രാമചന്ദ്രൻ, രഞ്ജിത ആർ, ഷൈനി, നൗഫൽ എന്നിവരും പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ്, ജാഗ്രത സമിതി അംഗം കരോളിൻ, കൽപ്പറ്റ അഡീഷണൽ സി.ഡി.പി.ഒ ഷൈജ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റസീന സി.എം തുടങ്ങിയവരും സംബന്ധിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കുട്ടികൾ മാറ്റുരച്ച കലാപരിപാടികൾ കാണാൻ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *