വെള്ളമുണ്ട: വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിന്റെ ഏഴാം വാർഷികാഘോഷ പരിപാടികൾ ‘അൽ കറാമ ഫാമിലി ഫെസ്റ്റ്’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർലൈല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ, കെ.സി. അസീസ് കോറോം, പി.ടി.എ. പ്രസിഡന്റ് റാബിയ അനസ്, അൽ കറാമ ഡയാലിസിസ് സെന്റർ പ്രസിഡന്റ് പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
