എൻ.എസ്.എസ് ഫീനിക്സ് പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടത്തി

സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഫീനിക്സ് പദ്ധതിയുടെ മാനന്തവാടി ഗവ പോളിടെക്നിക്ക് കോളെജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ദ്വാരക ഗവ ആയുർവേദ ആശുപത്രി, പോളിടെക്നിക്ക് കോളെജിജ് എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി. എടവക ഗ്രാമപഞ്ചായത്ത് അംഗം വി.സെറീന പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ, പോളിടെക്നിക്ക് കോളെജിലെ 20 ഡ്രോയിങ് ടേബിളുകൾ

വിദ്യാർത്ഥികൾ നവീകരിച്ചു. വിദ്യാർത്ഥികൾ രണ്ടര ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നവീകരിച്ചത്. കോളെജ് പ്രിൻസിപ്പാൾ എം.ജെ ബിജു, പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ, ഫർമസിസ്റ്റ് ജുനൈദ്, വളണ്ടിയർ സെക്രട്ടറിമാരായ കെ. ജെ അബിൻ, ശ്രിയ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *