മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

മീനങ്ങാടി : മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെ ആദ്യ ദിനങ്ങളില്‍ നടത്തിവരാറുള്ള, 76-ാമത് മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 17 ചൊവ്വാഴ്ച മുതല്‍ 21 ശനി വരെ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6:00 മണിക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിക്കും. കണ്‍വെന്‍ഷന്റെ ദിവസങ്ങളില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുംകോട്ടയം തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചുമതലയുമുള്ള അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത, പൗരസ്ത്യസുവിശേഷ സമാജത്തിലെ വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ജാന്‍സണ്‍ കുറുമറ്റത്തില്‍ എന്നിവര്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ദിവസവും വൈകിട്ട് 6:00 മുതല്‍ 8:30 വരെയാണ് കണ്‍വെന്‍ഷന്‍. യോഗംകഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. സ്വാഗത സംഘ യോഗത്തില്‍ ഫാ. ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ. സോജന്‍ വാണാക്കുടിയില്‍, ഫാ. എല്‍ദോ ജോണി, ട്രസ്റ്റി തോമസ് തുരുത്തുമ്മേല്‍, ജോ. ട്രസ്റ്റി ജിതിന്‍ ജോണി കാരുകുഴി, സെക്രട്ടറി സാബു വരിക്കളായില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *