മിനങ്ങാടി: മലക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആചാര അനുഷ്ഠാനങ്ങളോടെ ആചരിച്ചു. വൈകുന്നേരം സാംസ്കാരിക സമ്മേളനം വയനാട് ജില്ലാ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ശ്രീ പിടി ഗോപാലക്കുറുപ്പ് അധ്യക്ഷൻ വഹിച്ചു യോഗത്തിൽ ക്ഷേത്രം സെക്രട്ടറി രവി ചേനാൽ സ്വാഗതം പറഞ്ഞു. ശ്രീമതി ഉഷ ഇ എം ( മെമ്പർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) ശ്രീ കുര്യാക്കോസ് പി വി ശ്രീമതി ഗിരിജ ബാബു( മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ )സുരേഷ് അരിമുണ്ട (കോഫി ബോർഡ് മെമ്പർ) കെ ജയപ്രകാശ് (NSS യൂണിയൻ പ്രസിഡന്റ് ബത്തേരി )ശ്രീ ബാലകൃഷ്ണ കുറിപ്പ് (RTD. ADM വയനാട്) കൃഷ്ണൻ കെ ആർ ശ്രീമതി ഷനിലമോഹൻ( പ്രസിഡന്റ് ക്ഷേത്ര മാതൃ സമിതി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ക്ഷേത്രം ട്രഷറർ ശ്രീ സുബീഷ് പാക്കുന്നേൽ നന്ദി പറഞ്ഞു.ചിലങ്ക നാട്യക്ഷേത്രം പുൽപ്പള്ളി അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ,സരിക ഓർക്കസ്ട്ര ബത്തേരി അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു
ശിവരാത്രി ആചാര അനുഷ്ഠാനങ്ങളോടെ ആചരിച്ചു.
