കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

പനമരം ഗ്രാമപഞ്ചായത്തില്‍ 9.97 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഫെബ്രുവരി 18 ) വൈകിട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിപി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, പനമരം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, പനമരംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയന്‍, ബ്ലോക്ക് അംഗം എം.സി സെബാസ്റ്റ്യന്‍, പനമരം ഗ്രാമപഞ്ചായത്ത്വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോസ് നിലമ്പനാട്ട്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജഹാന്‍ കോവ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എ അജിഷ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എസ് അജിത്ത്, പാലം ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍കെ.ബി നിത,അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ആര്‍അര്‍ച്ചന എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *