യാത്രക്കാർക്ക് നോമ്പ്തുറക്കാൻ സൗകര്യമൊരുക്കി ജില്ലയിൽ വിഖായ ഇഫ്താർ ടെന്റുകൾക്ക് തുടക്കമായി

യാത്രക്കാർക്ക് നോമ്പ്തുറക്കാൻ സൗകര്യമൊരുക്കി ജില്ലയിൽ SKSSF വിഖായ ഇഫ്താർ ടെന്റുകൾക്ക് തുടക്കമായി

skssf വിഖായയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന

ഇഫ്താർ ടെന്റ് ഈ വർഷവും ജില്ലയിലെ വിവിധ മേഖലകളിൽ

സംവിധാനിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ജില്ലയിലെ പ്രധാന റോഡുകളും ടൗണുകളും കേന്ദ്രീകരിച്ചാണ്

യാത്രക്കാർക്ക് നോമ്പുതുറക്കാനായി

ഇഫ്താർ ടെന്റുകൾ സംഘടന സംവിധാനിക്കുന്നത്.

കഴിഞ്ഞ വർഷം പതിനായിരത്തിലേറെ ആളുകൾക്ക്

ഇഫ്താർ ടെന്റിലൂടെ നോമ്പ് തുറക്കാനുള്ള സംവിധാനം സൗജന്യമായി സംഘടന ഒരുക്കിയിരുന്നു.

വൈത്തിരി മേഖലയിൽ – ചേലോട് മഖാം പരിസരത്ത് തുടക്കം കുറിച്ച ഇഫ്താർ ടെന്റ് SKSSF വയനാട് ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉത്ഘാടനം നിർവഹിച്ചു,

ഹനീഫ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി,

ചേലോട് മഖാം ഖത്തീബ് നാസർ ഫൈസി പുല്ലമ്പി, നൗഷാദ് കാരാട്ട്, ഫായിസ് തങ്ങൾ, മനാഫ് വി കെ, സമദ് വടക്കൻ, തസ്‌ലീം ദാരിമി തുടങ്ങിയവർ പങ്കെടുത്തു.

വരും ദിനങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇഫ്താർ ടെന്റുകൾ ആരംഭിക്കും.

ഉദാരമതികളുടെ സഹായ സഹകരണങ്ങളോടെയാണ് ഇഫ്താർ ടെന്റുകൾ പ്രവർത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *