എക്സൈസ് – ഫോറസ്റ്റ് സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി; ഒരാൾ അറസ്റ്റിൽ.

പൊഴുതന കറുവൻതോട്: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ , കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങൾ പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് കണ്ടെടുത്തു.

വാഷ് സൂക്ഷിച്ചു വച്ച പൊഴുതന കറുവൻതോട് സ്വദേശി പട്ടരാട്ടിൽ വീട്ടിൽ ഷിജോദ്. പി (Age : 47) എന്നായാളെ അറസ്റ്റ് ചെയ്തു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM,

സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ , പ്രണവ് SL,

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അമൃത എം ബി ,

ശ്രുതി ലക്ഷ്മി N B എന്നിവർ പങ്കെടുത്തു.

കൽപ്പറ്റ JFCM കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ്ബ് ജയിലിൽ റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *