പഠനോത്സവം സംഘടിപ്പിച്ചു

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ‘പഠനോത്സവം’ ആവേശപൂർവ്വം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ എൻ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

ഈ അധ്യയന വർഷം വിദ്യാർത്ഥികൾ ആർജ്ജിച്ചെടുത്ത വിജ്ഞാനവും കഴിവുകളും മികവുകളും അവതരിപ്പിക്കാനുള്ള വേദിയായി പഠനോത്സവം മാറി.

സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ, ഷിബു എം.സി, ലൈസ ജോൺ ,ജോസ്ന ജോസ്, സിമി വി.വി, മുഹമ്മദ് നവാസ് റ്റി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *