ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കല്‍പ്പറ്റ ഓഷ്യന്‍ ഹോട്ടലില്‍ നടന്ന ടെക്‌നോളജി ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്യൂട്ടി ടെക്‌നിക്കില്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍, എക്സ്റ്റന്‍ഷന്‍ കെയര്‍ ടിപ്പുകള്‍, ട്രെന്‍ഡിങ് ഹെയര്‍ സ്‌റ്റൈല്‍ എന്നിവയില്‍ വിദഗ്ധര്‍ പരിശീലനം നല്‍കി. ഉദ്ദ്യം പേര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭകരാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എ ജിഷ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ക്രഡിറ്റ്) പി.എസ് കലാവതി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ മുഹമ്മദ് നയിം, കോസ്‌മെറ്റോളജിസ്റ്റ് കെ.രജനി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *