കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്; ആദ്യദിനത്തില്‍ ആവേശമായി മത്സരങ്ങള്‍

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ദിനത്തില്‍ മലപ്പുറവും കോട്ടയവും തമ്മില്‍ നടന്ന ്യമത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം ജേതാക്കളായി. കളിയുടെ നാല്‍പ്പതാം മിനിട്ടില്‍ മലപ്പുറത്തിന് വേണ്ടി പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ രോഹിത് ഗോള്‍ നേടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സി. സജിമോനായിരുന്നു മലപ്പുറം ടീമിന്റെ ക്യാപ്റ്റന്‍. ആലപ്പുഴയും അട്ടപ്പാടിയും തമ്മില്‍ നടന്ന മത്സരത്തില്‍ അട്ടപ്പാടി ജേതാക്കളായി. ഏകപക്ഷീയമായ നാല് ഗോളുകളിലൂടെ അട്ടപ്പാടി ടീം വിജയം കൈവരിച്ചു. അട്ടപ്പാടിക്കായി അജിത്ത് മൂന്നു ഗോളും രാജു ഒരു ഗോളും നേടി. കണ്ണൂരും പത്തനംതിട്ടയും തമ്മില്‍ നടന്ന മത്സരത്തില്‍ കണ്ണൂര്‍ ആറ് ഗോളുകള്‍ക്ക് വിജയിച്ചു. കണ്ണൂരിന് വേണ്ടി മിഥുന്‍ രവി രണ്ട് ഗോളും സുജിത്ത്, നന്ദു മുകുന്ദന്‍, മിഥുന്‍രാജ്, എസ്. രതീഷ് എന്നിവര്‍ ഓരോ ഗോളും നേടി. റഫറിമാരായ പി.ജി സനില്‍, സല്‍മാനുവല്‍ കെ. ഫാരിസ്, എം മുഹമ്മദ് റിയാന്‍, ഫോര്‍ത്ത് ഒഫീഷ്യല്‍ കെ ജെറീഷ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *