മാനവികതക്കായി മൂലങ്കാവ് സ്കൂളിൽ മാനവസംഗമം വിവാഹം

മൂലങ്കാവ് ഗവ ഹയർസെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ മാനവസംഗമം സംഘടിപ്പിച്ചു

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുത്ത സംഗമം ഒരു ഐക്യവിളംബരമായി മാറി

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മാനസിക അകലം കൂടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഇത്തരം കൂടിച്ചേരലുകൾ നന്മ ചൊരിയുമെന്ന് മാനവസംഗമം അഭിപ്രായപ്പെട്ടു

സംഗമത്തിന് ശേഷം വിപുലമായ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു

ഐസി ബാലകൃഷ്ണൻ എംഎൽഎ മാനവസംഗമം ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വയനാട് വൈൽഡ്ലൈഫ് വാർഡൻ വരുൺ ഡാലിയ ഐഎഫ്എസ് മുഖ്യഥിതിയായിരുന്നു

ഫസൽ യാസീൻ ബാഖവി ഫാദർ ഷിൻജിൻ എന്നിവർ മാനവ സന്ദേശം നൽകി

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ എംവി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി അവറാൻ മെമ്പർ അനൂപ് സിവി

സുൽത്താൻബത്തേരി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെഎസ് പ്രമോദ് കൗൺസിലർ യൂനുസ് അലി സ്കൂൾ പിടിഎ പ്രസിഡന്റ്‌ ബാബു എൻ പ്രിൻസിപ്പൽ പ്രഷിബ ടികെ ഹെഡ്മാസ്റ്റർ അശോകൻ എംസി

അബ്ദുൽ ജലീൽ പി നിഷ വി വിഎം അബൂബക്കർ ഷൌക്കത്തലി എംഎ രഞ്ജിത്ത് ജോൺ അബ്ദുൽ സലിം വിപി,സുഭാഷ് വി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *