മണിയങ്കോട് കോക്കുഴി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G ജിഷ്ണുവും സംഘവും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി കൽപ്പറ്റ മണിയങ്കോട് കോക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 8.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.
വെങ്ങപ്പള്ളി കോക്കുഴി സ്വദേശി തയ്യിൽ വീട്ടിൽ രവി (Age: 68) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി. പി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്.എം.വി , മുഹമ്മദ്മുസ്തഫ , അമൽജോസ്, ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന എന്നിവർ പങ്കെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്തു.
