കാട്ടിക്കുളം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 104 ഗോത്രവർഗ വിദ്യാർഥികളുടെ വിജയം ലക്ഷ്യം വച്ചു പട്ടികവർഗ വികസന വകുപ്പിൻ്റെ സഹകരണത്തോടെ ഒരു മാസക്കാലത്തെ തീവ്രപഠന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻ്റും കാട്ടിക്കുളം വാർഡ് മെമ്പറുമായ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ ആർ മുഖ്യപ്രഭാഷണവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്ത കൃഷ്ണൻ ആശംസയുമർപ്പിച്ചു. മദർ പിടിഎ പ്രസിഡൻ്റ് സ്വപ്ന വിജേഷ്, എച്ച് എം സബ്രിയ ബീഗം പി , രശ്മി വി.എസ്, വിനീഷ് പി , ബിന്ദു ടി എം , ഷീജ കെ എന്നിവർ സംസാരിച്ചു.
