പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വായ്പാ അദാലത്ത്: 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലയിൽ നടപ്പിലാക്കിയ വായ്പാ അദാലത്തിൽ 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്ത് പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ വയനാട്, കോഴിക്കോട്, നാദാപുരം, പേരാമ്പ്ര ഓഫീസുകളിലെ 17 കേസുകളിലായി 28,54,571 രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. സംസ്ഥാനത്തെ 38 ഓഫീസുകളിലായി സാമ്പത്തിക വർഷത്തിൽ നടന്ന എൽഡിആർഎഫ് അദാലത്തുകളില്‍ ആറ് കോടിയിലധികം രൂപയുടെ വായ്പ കിഴിവ് അനുവദിച്ചു. അദാലത്തിൽ കോർപറേഷൻ ഡയറക്ടർമാരായ വി.പി കുഞ്ഞികൃഷ്ണൻ, അഡ്വ. പി.പി ഉദയകുമാർ, റ്റി.ഡി ബൈജു, അസിസ്റ്റന്റ് മാനേജർമാരായ ക്ലീറ്റസ് ഡി സിൽവ, ബിന്ദു വർഗീസ്, ആർ.ഗിരിജ, ബേബി റീന, വി.സുധ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *