ജി. കാർത്തികേയൻ പതിനൊന്നാം ചരമ വാർഷികം ആചരിച്ചു.

കൽപ്പറ്റ:- കോൺഗ്രസ് നിർണായക കാലഘട്ടങ്ങളിലൂടെ കടന്നുപോയിരുന്ന സന്ദർഭത്തിൽ കേരളത്തിലെ യുവജന മേഖലയിൽ പാർട്ടിക്ക് അതിശക്തമായ വേരോട്ടം നേടിക്കൊടുത്ത യുവനേതാവായിരുന്നു ജി. കാർത്തികേയൻ. നിലപാടുകളിലെ സുതാര്യതയും കാഴ്ചപ്പാടുകളിലെ തെളിച്ചവും കേരളത്തിലെ ജനങ്ങൾക്ക് ജി. കാർത്തികേയനെ ഇഷ്ടപ്പെടുന്ന നേതാവാക്കി മാറ്റിയെന്നും ജി. കെ. ഫൗണ്ടേഷൻ ചെയർമാൻ വി. അബ്ദുൽ മജീദ് ഡി.സി.സി. യില് വെച്ച് നടന്ന 11)൦ മത് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. പിവിനോദ് കുമാര് ഗിരീഷ് കല്പ്പറ്റ, ഇവിഅബ്രഹാം, സെബാസ്ട്യന് കല്പ്പറ്റ, എ.കെ.രാജേന്ദ്രന്,കെ. ശശി കുമാര്, സതീഷ് കുമാര് , വി.കെ. ഗോപി, എന്നിവ യോഗത്തില് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *