എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

ബത്തേരി ഗവ. കോളേജ്‌ ഉടൻ പ്രവർത്തനമാരംഭിക്കണം

 

കൽപ്പറ്റ: എൽഡിഎഫ്‌ സർക്കാർ ബത്തേരി മണ്ഡലത്തിൽ അനുവദിച്ച ഗവ. കോളേജ്‌ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്‌ ബത്തേരിയിൽ ഗവ. കോളേജ്‌ അനുവദിച്ചത്‌. എന്നാൽ, എംഎൽഎയുടെ അനാസ്ഥയെ തുടർന്ന്‌ കോളേജ്‌ നഷ്‌ടമാകുന്ന സ്ഥിതിയാണ്‌. വർഷങ്ങൾ പിന്നിട്ടിട്ടും കോളേജിനായി സ്ഥലം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. ബത്തേരിക്കൊപ്പം മാനന്തവാടി മണ്ഡലത്തിൽ അനുവദിച്ച തൃശ്ശിലേരി ഗവ.കോളേജിൽ അധ്യയനം ആരംഭിച്ചു. സ്വകാര്യ മാനേജ്‌മെന്റുകൾക്കായി ഗവ. കോളേജിനെ ഇല്ലാതാക്കാനുള്ള നീക്കം എംഎൽഎ അവസാനിപ്പിക്കണം.

ബത്തേരി മണ്ഡലത്തിലെ നെന്മേനി വനിത ഐടിഐയ്‌ക്കും മീനങ്ങാടി ഐഎച്ച്‌ആർഡി മോഡൽ കോളേജിനും സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിലാണ്‌. എത്രയ‍ും വേഗം കെട്ടിടം നിർമിക്കണം. കൽപ്പറ്റ, മാനന്തവാടി ഗവ. കോളേജുകളിലും പൂക്കോട്‌ വെറ്ററിനറി സർവകലാശാല ക്യാമ്പസിലും വയനാട്‌ എൻജിനിയറിങ് കോളേജിലും കൂടുതൽ ഹോസ്റ്റൽ കെട്ടിടം നിർമിക്കണം. മുണ്ടക്കൈ ട‍ൗൺഷിപ്പിൽ കൽപ്പറ്റ ഗവ. എൽപി സ്‌കൂളിന്‌ സ്ഥലം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ്‌ പായം സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 37 അംഗ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. അപർണ ഗ‍ൗരി നന്ദി പറഞ്ഞു.

 

അപർണ ഗ‍ൗരി പ്രസിഡന്റ്‌, എം എസ്‌ ആദർശ്‌ സെക്രട്ടറി

 

എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റായി അപർണ ഗ‍ൗരിയെയും സെക്രട്ടറിയായി എം എസ്‌ ആദർശിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സി ആർ വിഷ്‌ണു, എ അബിൻ ബാബു, സച്ചു ഷാജി (വൈസ്‌ പ്രസിഡന്റ്‌), അഥീന ഫ്രാൻസിസ്‌, മുഹമ്മദ്‌ ഷിബിലി, ഇ എ സായന്ത്‌ കൃഷ്‌ണ (ജോയിന്റ്‌ സെക്രട്ടറിമാർ).

Leave a Reply

Your email address will not be published. Required fields are marked *