കുടുംബ ബഡ്ജറ്റ് തകർത്തവരെ തിരിച്ചറിയുക; ജിനി തോമസ്

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ വിവിധ സാമ്പത്തിക അവകാശങ്ങൾ തടഞ്ഞുവച്ച് കുടുംബ ബഡ്ജറ്റ് തകർത്ത ഇടത് സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ജിനി തോമസ് പറഞ്ഞു.

വനിത ദിനവുമായി ബന്ധപ്പെട്ട് എൻജിഒ അസോസിയേഷൻ വനിതാ ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വനിത ഫോറം ജില്ലാ കൺവീനർ ഗ്ലോറിൻ സെക്വീറ അധ്യഷത വഹിച്ചു.

പി.പുഷ്പവല്ലി, കെ.വി ബിന്ദുലേഖ, പി.പി ഫാസില , ആൻസി തോമസ്, ഷെറിൻ ക്രിസ്റ്റഫർ, രമ്യ എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി,സെക്രട്ടറി. പി.ജെ. ഷൈജു. റ്റി. പരമേശ്വരൻ, എം വി സതിശൻ, എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *