കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ്റെ ചരമത്തിൽ കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലത്തിലെ MP വീരേന്ദ്രകുമാർ ഹാളിൽ വെച്ച് ചേർന്ന യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി

 

പ്രഗത്ഭനായ പാർലിമെൻ്റേറിയനും, കേന്ദ്രമന്ത്രിയും,പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്ന ഉണ്ണികൃഷ്ണൻ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.

ഒരു ഭരണാധികാരിയെന്ന നിലയിൽ ഇറാക്ക് അധിനിവേശ കാലത്ത് ഒന്നരലക്ഷം ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ മാത്രം മതിയാകും

വായനക്കാരൻ എന്ന നിലയിൽ ഒരു വിസ്മയമായിരുന്ന അദ്ദേഹമാണ് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ഗ്രന്ഥശേഖരത്തിനുടമ.

 

അഡ്വ.പി.ചാത്തുക്കുട്ടി അദ്ധ്യക്ഷതവഹിച്ചു. കൽപ്പറ്റ പഞ്ചായത്ത് നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആ പ്രഖ്യാപനം നിർവ്വഹിച്ചത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഉണ്ണികൃഷ്ണനായിരുന്നുവെന്ന് പ്രഥമനഗരസഭാ ചെയർമാനായിരുന്ന ചാത്തുക്കുട്ടി അനുസ്മരിച്ചു.

കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച് അദ്ദേഹത്തിൻ്റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

 

സൂപ്പി പള്ളിയാൽ (സ്വാഗതം) Dr. TPV സുരേന്ദ്രൻ, VA മജീദ്,അഡ്വ. എം. വേണുഗോപാൽ, ടി.വി.രവീന്ദ്രൻ, മോയിൻ കടവൻ, CM ശിവരാമൻ PK അനിൽകുമാർസംഷാദ് മരക്കാർ (നന്ദി) എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *