വയനാട്: പനമരം ചുണ്ടക്കുന്നിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.
ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് അപകടം സംഭവിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ഈഅപകടമുണ്ടായത്.
പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റ ജലീലിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും ആവശ്യമായി വന്നു.
തുടർന്ന്, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇയാളെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
