കൽപ്പറ്റ: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമപെൻഷൻ സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും, പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കേരള മുഖ്യ മന്ത്രിയോടും,പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് പി. പി.ലില്ലിസിനോടും നിവേദനത്തിൽ ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ പി. ഇ ഷംസുദ്ധീൻ,മമ്മൂട്ടി കോമ്പി, പി, സി അസൈനാർ, ആയിഷ പള്ളിയാൽ,പി. വി. ആന്റണി, ടി. ടി. സുലൈമാൻ, റിയാസ് തൃകെപ്പറ്റ, അബ്‌ദുൾ റഷീദ്,ജലീൽ അമ്പലവയൽ,ഷമീർ മാണിക്യം, രാജേഷ് നമ്പിച്ചൻ കുടി, ഷമീർ മാളിക, ചന്ദ്രൻ വൈക്കത്ത്, അനിൽകുമാർ റ്റി. ബി. കെ പി. സാദത്ത് ,തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി ക്ഷേമ പെൻഷൻ സമയ ബന്ധിതമായി വിതരണം നടത്തണം;പ്രവാസി കോൺഗ്രസ്സ്
