Headlines

വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക സര്‍ക്കാരിന്റെ പ്രഥമ പരിഗണന: മന്ത്രി ഒ.ആര്‍ കേളു

വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കെല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഓപ്പണ്‍ സ്റ്റേജിന്റെയും ഡൈനിങ് ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സ്‌കൂളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മികച്ച അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായും മന്ത്രി പറഞ്ഞു.

 

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം കമര്‍ ലൈല അധ്യക്ഷയായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്തു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്, ടി. ഷമീര്‍, കെല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ബി അനില്‍ കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എം. അബ്ദുള്ള, എം.പി.ടി. എ പ്രസിഡന്റ് എം. ഫര്‍സാന, സ്റ്റാഫ് സെക്രട്ടറി ടി.കെ സജ്ന, വിദ്യാര്‍ത്ഥികളായ കൈസ് മുഹമ്മദ്, ഷിയ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *