കൗഷികി വി എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌ക്കാര നിറവിൽ

മാനന്തവാടി :അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി. കൗഷികി 08/03/2026 ന് തളിപ്പറമ്പിൽ വെച്ച് നടന്ന മത്സരത്തിൽ ഓൺലൈൻ ആയാണ് മത്സരാർഥികൾ അമേരിക്കയിൽ നിന്നുള്ള എലൈറ്റ് വേൾഡ് റെക്കോർഡ് പ്രതിനിധികളുമായി സംവദിച്ചത്. റെക്കോർഡ് നേട്ടത്തിനായി 3 മിനിറ്റിനുള്ളിൽ 3ഒറ്റ അക്കസംഖ്യകൾ കൂട്ടി ഹൊലേഹോപ്പ് ന് ഒപ്പം ഉത്തരം നൽകിയിരുന്നു, ഏറ്റവും ചുരുങ്ങിയത് 30 ചോദ്യങ്ങൾക്ക്‌ ആയിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്.എന്നാൽ കൗഷികി 56 ചോദ്യങ്ങൾക്ക് ഹോലെഹോപ്പിന് ഒപ്പം ശരിയായ ഉത്തരം നൽകി കൊണ്ടാണ് വേൾഡ് റെക്കോർഡ് പുരസ്‌കാരം നേടിയത്. മാനന്തവാടി വാടിയിലെ വ്യാപാരികളയ നിരണിന്റെയും സീജയുടെയും മകളാണ്. ഏക സഹോദരൻ ചാരുതും 2021 ൽ എലൈയിറ്റ് ലോകറെക്കോർഡ് പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

ഈ കാറ്റഗറിയിൽ ആദ്യത്തെ എലൈറ്റ് വേൾഡ് റെക്കോർഡ് ആണ് കൗഷികിയുടേത്. കൗഷികി മാനന്തവാടി സെന്റ് പാട്രിക്‌സ് സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.അബാക്കസ് പരിശീലിക്കുന്നത് തളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്റ്റർക്കിഡ് magic അബാക്കസ് ൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *