ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷിക മൃഗസംരക്ഷണ മേഖലയിലെ ഉത്പന്ന പ്രദർശന വിപണന മേള , മികച്ച സംഘകൃഷി ഗ്രൂപ്പ്, കാർഷിക സംരംഭം,ക്ഷീര കർഷക എന്നിവരെ ആദരിക്കൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീക്ക് കീഴിൽ ജില്ലയിൽ കാർഷിക മേഖലയിൽ 8345 സംഘകൃഷി ഗ്രൂപ്പുകളായി 42921 വനിതാ കർഷകർ വിവിധ വിളകൾ കൃഷി ചെയ്ത് വരുന്നുണ്ട്. കൂടാതെ 44 ചെറുകിട സംഘങ്ങളും 8 ഇടത്തരം മൂല്യ വർദ്ധിത യൂണിറ്റുകളും 96 അഗ്രി ബിസിനസ് വെഞ്ചറുകളിലുമായി 302 വനിതാ കർഷകരും പ്രവർത്തിക്കുന്നു. ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കാർഷിക മൃഗസംരക്ഷണ മേഖലയിൽ 61 പ്രൊഡ്യൂസർ ഗ്രൂപ്പുകൾ വിവിധ സി.ഡി.എസ് കളിലായി പ്രവർത്തനം നടത്തുന്നുണ്ട്. ജില്ലാ മിഷൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം
ജില്ലയിലെ മികച്ച ജെ. എൽ.ജിയായി തിരുനെല്ലി ചിത്തിര ജെ.എൽ.ജി ഗ്രൂപ്പിനെയും, മികച്ച കാർഷിക സംരംഭമായി പൊഴുതന നന്മ മീഡിയം സ്കെയിൽ ഗ്രൂപ്പിനെയും തിരഞ്ഞെടുക്കപ്പെട്ടു . സീനിയർ വെറ്റിനറി ഡോക്ടർ അസൈനാർ, മികച്ച സംരംഭകക്കുള്ള സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ലില്ലി എന്നിവർ അവാർഡ് ദാനം നടത്തി.
സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ അസി. കോർഡിനേറ്റർ റെജീവ വി.കെ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി സിഡിഎസ് മെമ്പർ സെക്രട്ടറി ലിജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ, അനിമൽ ഹസ്ബൻഡറി ജില്ലാ പ്രോഗ്രാം മാനേജർ അശ്വത് , സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന കുമാരി, രാജലക്ഷ്മി,
തുടങ്ങിയവർ സംസാരിച്ചു.
