ചായ നൽകിയില്ല; മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

മലപ്പുറം∙ ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു.

 

രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്. ഇന്നു രാവിലെയാണു സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *