ചുണ്ടേൽ: ചുണ്ടേൽ ആർ സി എൽ പി സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണിയുടെ ഉദ്ഘാടനം സ്ക്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ.നിഷാന്ത് നിമൽ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻറ് ശ്രീ സക്കീർ വി.പി, ഹെഡ്മിസ്ട്രസ് ശ്രീമതി ജാസി പി.ജെ, എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി ഷംല. കെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി റോമില ഹണി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജൂലി.കെ.പി എന്നിവർ സംസാരിച്ചു.എല്ലാ കുട്ടികൾക്ക് മെഡലും, സർട്ടിഫിക്കറ്റും, സ്നാക്സും വിതരണം ചെയ്തു.പ്രീ പ്രൈമറി വിദ്യാർത്ഥികളുടെയും, അവരുടെ രക്ഷിതാക്കളുടെയും ജീവിതത്തിൽ ഏറ്റവും മറക്കാനാവാത്ത മുഹൂർത്തമായിരുന്നു ഈ ഗ്രാജുവേഷൻ സെറിമണി.
