പനമരം : മസ്ജിദുൽഹുദ വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദുൽ ഹുദാ മദ്രസ്സാ ഹാളിൽ സംഘടിപ്പിച്ച ഈദ് സോഷ്യൽ മീറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും ജനപ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വേറിട്ടൊരു അനുഭവമായി. വെറുപ്പും വിദ്വേഷവും
അടിച്ചേൽപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുകൂടൽ ഈദുൽ ഫിത്തർ ദിനത്തിലെ എല്ലാവർക്കും പുതിയ അനുഭവമായതായി പ്രാസംഗികർ ചൂണ്ടിക്കാട്ടി.കൂട്ടായ്മയിൽ മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മി അലക്കാമറ്റം പരിപാടി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബീന സജി, കണിയാബറ്റ ഡിവിഷൻ മെമ്പർ സുനിൽകുമാർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോവ ഷാജി,മെമ്പർമാരായ സാബു നീർവാരം,ബാലൻ കൊയിലേരി ,കെ അബ്ദുൽ അസീസ്,ജി പ്രതാപ് ചന്ദ്രൻ,എന്നിവർ സംസാരിച്ചു ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഒ അശ്റഫ് ഈദ് സന്ദേശം നൽകി. ടി ഖാലിദ് സ്വാഗതവും പി ഷാനവാസ് നന്ദിയും പറഞ്ഞു.
