കേരളം പ്രതാപകാലത്തേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തിലെത്തണം: കൃഷ്ണ ഭൈര ഗൗഡ

കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

 

കേരളം പ്രതാപകാലത്തേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തിലെത്തണം: കൃഷ്ണ ഭൈര ഗൗഡ

 

കേരളത്തില്‍ ബി ജെ പി-സി പി എം കൂട്ടുകെട്ടെന്നും കര്‍ണാടക റെവന്യൂമന്ത്രി

 

കല്‍പ്പറ്റ: കേരളം പഴയ പ്രതാപകാലത്തിലേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരണമെന്ന് കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുജനക്ഷേമം എന്നിങ്ങനെ എല്ലാമേഖലകളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു. യു ഡി എഫ് ഇതിനായി വലിയ പ്രയത്‌നമാണ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ പിറകോട്ടടിച്ചു. പഴയ കേരള മോഡലിലേക്ക് തിരിച്ചുകൊണ്ടുവരണം. അതിന് യു ഡി എഫിനെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിരവധിയായ മലയാളികളാണ് താമസിക്കുന്നത്. അവരെല്ലാം പറയുന്നത് കേരളം നല്ലകാലത്തിലേക്ക് തിരിച്ചെത്തണമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരണമെന്നാണ്. കേരളത്തില്‍ നിലവില്‍ ബി ജെ പി-സി പി എം കൂട്ടുകെട്ട് ശക്തമാണ്. ബി ജെ പിക്ക് കേരളത്തില്‍ വളരണമെങ്കില്‍ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തളര്‍ത്തണം. അതിന് അവര്‍ സി പി എമ്മിനെ കൂട്ടുപിടിക്കുകയാണ്. ബി ജെ പിയും സി പി എമ്മും കേരളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് കാണാനാവുന്നതെന്നും ഇതിന് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങള്‍ കഠിനാധ്വാനത്തിന്റേതാണ്. ഇപ്പോള്‍ കേരളത്തിലും, തുടര്‍ന്ന് കേന്ദ്രത്തിലും അധികാരത്തിലെത്തുകയെന്നതാണ് നമുക്ക് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കേരളത്തിലെ മികച്ച എം എല്‍ എമാരിലൊരാളാണ്. ഇത്തവണയും ടി സിദ്ധിഖ് തെരഞ്ഞെടുക്കപ്പെടുമെന്ന് നൂറ് ശതമാനവും ഉറപ്പാണ്. കര്‍ണാടകയില്‍ താന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോള്‍ സിദ്ധിഖ് കേരളത്തിലെ പ്രസിഡന്റായിരുന്നു. അന്നുമുതലുള്ള സൗഹൃദമാണെന്നും അദ്ദേഹത്തെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന അധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ടി ജെ ഐസക്ക്, ടി സിദ്ദിഖ്, ടി മുഹമ്മദ്, പി പി ആലി, എന്‍ കെ റഷീദ്, എന്‍ ഡി അപ്പച്ചന്‍, പി ഇസ്മായില്‍, പി കെ അബൂബക്കര്‍, ടി ഹംസ, കെ വി പോക്കര്‍ ഹാജി, ചന്ദ്രിക കൃഷ്ണന്‍, റസാഖ് കല്‍പ്പറ്റ, യഹിയ ഖാന്‍ തലക്കല്‍, ബി സുരേഷ് ബാബു, കടവന്‍ ഹംസ, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, സി ഇ ഹാരിസ്, ഹാരിസ് കണ്ടിയന്‍, പി കെ രാജന്‍, കുഞ്ഞുമുഹമ്മദ് കൈതപള്ളി, സി പി അഷ്‌റഫ്, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷനില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സലീംമേമ ചെയര്‍മാനും, പി പി ആലി ജനറല്‍ കണ്‍വീനറും പി ടി ഗോപാലക്കുറുപ്പ് ട്രഷററും ബി സുരേഷ്ബാബു, കടവന്‍ ഹംസ, പോള്‍സണ്‍ കൂവക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായും 501 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *