മാനന്തവാടി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു വള്ളിയൂര്‍ക്കാവിലെത്തി വോട്ടര്‍മാരെ കണ്ടു. ഞായര്‍ രാത്രിയോടെയാണ് കാവിലെത്തിയത്. പുതുതായി നിര്‍മ്മിച്ച വള്ളിയൂര്‍ക്കാവ് പാലവും വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ നിറവില്‍ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിയെത്തിയതോടെ വിവിധ പ്രദേശങ്ങളില്‍ കാവിലെത്തിയവരുമായി സെല്‍ഫിയെടുക്കാനും കുശലാന്വേഷണം നടത്താനും സ്ഥാനാര്‍ഥി സമയം കണ്ടെത്തി.രണ്ട് മണിക്കൂറോളം ചെലവിട്ടാണ് മടങ്ങിയത്.
