Headlines

വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ ഭാരതീയ ചികിത്സാ വകുപ്പ് സ്റ്റാൾ പ്രവർത്തനമാരംഭിച്ചു

വയനാട് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. സ്റ്റാളിൻ്റെ ഉദ്ഘാടനം

ഗവ: ആയുർവ്വേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ അനിൽ കുമാർ ആർ നിർവ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ , ജീവനക്കാർ, നാഷണൽ ആയുഷ് മിഷൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

25.3.2026 ബുധനാഴ്ച വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ താഴെക്കാവ് സ്റ്റേജിൽ വച്ച് 10 മണി മുതൽ 2 മണി വരെ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *