ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

 

വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം കയറുന്ന വാഹനനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്. അതുപോലെ ചുരം ഇറങ്ങാനുള്ള വാഹനങ്ങളും ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.

 

ബസ്സ്‌ മാറ്റിയാൽ മാത്രമേ ഗതാഗത തടസം നീക്കാൻ സാധിക്കുകയുള്ളു.. കഴിഞ്ഞ ദിവസവും KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടിയതിനെ തുടർന്ന് ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസം നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *