രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

കോഴിക്കോട്: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്നെത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും. നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും രാഹുൽ സംബന്ധിക്കും.

 

ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ പി സിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി. കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *