എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

സ്വീപിന്റെ ഭാഗമായി കല്‍പറ്റ മണ്ഡലത്തിലെ എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സ്വഭാവവും പ്രാധാന്യവും സ്വീപ് അംഗം രതീഷ് വിശദീകരിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തുക അവകാശവും ഉത്തരവാദിത്തവുമാണെന്ന് ഉന്നതിയിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത് പങ്കെടുത്തു.

 

സ്വീപിന്റെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചുണ്ടേല്‍ ഹാരിസണ്‍സ് ലിമിറ്റഡ് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യവും വോട്ടിന്റെ ആവശ്യകതയും സ്വീപ് ടീം അംഗം കെ. ദിലീപ് കുമാര്‍ വിശദീകരിച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ സ്വീപ് അംഗങ്ങളായ രതീഷ്, ഹംസ, സോജോവ്, ആയിഷ, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജുല എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *