ഡിജിറ്റൽ സർവ്വേ: നട്ടം തിരിഞ്ഞ് നല്ലൂർനാട് വില്ലജ് നിവാസികൾ.

ഡിജിറ്റൽ സർവ്വേ: നട്ടം തിരിഞ്ഞ് നല്ലൂർനാട് വില്ലജ് നിവാസികൾ.

വയനാട്ടിൽ ആദ്യമായി ഡിജിറ്റൽ സർവ്വേ പൂർത്തീകരിച് രേഖകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത വില്ലേജ് ആണ് നല്ലൂർനാട്.

അതോടെ സാധാരണക്കാരൻ നട്ടം തിരിയാൻ തുടങ്ങി.വേണ്ടത്ര ഒരുക്കമില്ലാതെ സർക്കാർ ധൃതി പിടിച്ച് നടത്തിയ ഡിജിറ്റലൈസേഷന്റെ ദുരിതം അനുഭവിക്കുന്നത് നിരവധി കുടുംബങ്ങളാണ്.മാർച്ചിൽ സാമ്പത്തിക വർഷവസാനം, ലോൺ പുതുക്കാൻ, സബ്‌സിഡി അവശ്യങ്ങൾ എന്നിവയ്ക്കായി,തണ്ടപേര് , നികുതി ചീട്ട്, കുടിക്കടം, കൈവശം,തുടങ്ങിയ രേഖകൾക്കായി വില്ലേജ് ഓഫീസും, ലാൻഡ് സർവ്വേ ഓഫിസും കയറിയിറങ്ങി നിരാശയോടെ മടങ്ങുകയാണ് നിരവധി സാധാരണ കർഷകർ.

 

സ്ഥലമിടപാടുകൾ മുൻപോട്ട് നീക്കാൻ കഴിയാതെ ഞെരുങ്ങുന്നവരും നിരവധി

 

ഡിജിറ്റൽ സർവ്വേ നടത്തിയവർ പല കുടുംബാംഗങ്ങളുടെ പേരിൽ ആയിരുന്ന സ്ഥലം ഒന്നായി അളന്നു രേഖയിൽ ആക്കിയതാണ് ഈ പ്രതിസന്ധിക്കു കാരണം. രേഖകൾ ഡിജിറ്റൽ ആക്കിയപ്പോൾ ഉദ്യോഗസ്ഥർ, ആധാരം കണ്ട് ബോധ്യപ്പെട്ടു, സ്കാൻ ചെയ്തു റെക്കോർഡ് ചെയ്താണ് പോയിട്ടുള്ളത്. പക്ഷേ നടപടികൾ പൂർത്തിയായപ്പോൾ പലരുടെ പേരിൽ ആധാരവും, കരമൊടുക്കലും നടത്തിയിരുന്നവരുടെ രേഖകൾ സൗകര്യാർത്ഥം ഒറ്റ തണ്ടേപേരിൽ ആക്കിയതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ഡിജിറ്റൽ സർവ്വേ നടത്തിയപ്പോൾ,

അതിർത്തി കൃത്യമായി കാണാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ഉദ്യോഗസ്ഥ ന്യായം.

വ്യത്യസ്ത ആളുകളുടെ പേരിൽ വേറെ ആധാരങ്ങൾ ഉണ്ടെങ്കിൽ വെവ്വേറെ തണ്ടപ്പേരും, നികുതി ചീട്ടും വേണം എന്ന് അറിയാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥർ എന്നാണ് ജനത്തിന്റെ മറു ചോദ്യം.

 

എന്തായാലും മാർച്ചവസാനം കാര്യങ്ങൾ നടന്നു കിട്ടാത്തതിനാൽ ഞെരുങ്ങുകയാണ് നിരവധി വ്യക്തികൾ. വില്ലേജിൽ കെട്ടിക്കിടക്കുന്ന പരിഹരിക്കപ്പെടാത്ത പരാതികൾ നിരവധി.

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥയും, നിയമസഭ ഇലക്ഷനും അനേകരെ കണ്ണീർ കുടിപ്പിക്കും എന്നത് യാഥാർഥ്യം.

Leave a Reply

Your email address will not be published. Required fields are marked *