വള്ളിയൂര്‍ക്കാവ് ഉത്സവം: ആരോഗ്യ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്

വള്ളിയൂര്‍കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭാ പരിധിയിലും ഉത്സവ, കാര്‍ണിവല്‍ നഗരിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതും ശ്രദ്ധയില്‍പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡും ജല പരിശോധന സര്‍ട്ടിഫിക്കറ്റുമില്ലാത്ത കടകളും റെസ്റ്റോറന്റുകളും അടപ്പിച്ചു. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി പിഴ ഈടാക്കി. പുകയില നിരോധന നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് നിയമപ്രകാരം പിഴ ചുമത്തി. പഴകിയ ഭക്ഷണ സാധനങ്ങളും കാലാവധി കഴിഞ്ഞ ആട്ട, മസാലകള്‍ തുടങ്ങിയവ കണ്ടെത്തി നശിപ്പിച്ചു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി സുന്ദരന്‍, പൊരുന്നന്നൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി മഞ്ജുനാഥ്, വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജേഷ്, രാജേഷ്, പീറ്റര്‍ അബ്രഹാം, ഇന്ദുലേഖ, രമേശ്, മഞ്ജു, റെജി, ബിനു കുര്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിഖില്‍, റെജുല, ഹരികുമാര്‍, ഷീജ, അഷ്ന എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *