അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യം : സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ.

നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആചരിക്കുന്ന മദ്റസാ അധ്യയന വർഷാരംഭ കാംപയിൻ്റെ വയനാട്ജില്ലാ തല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കസളക്കാട് പാളിക്കുന്ന് ജുമാമസ് ദിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.വി എസ് തങ്ങൾ അദ്ധ്യക്ഷനായി

പുതുതായി മതവിദ്യ നുകരാനെത്തിയ കുരുന്നുകൾക്ക് മുബശ്ശിർ തങ്ങൾ ആദ്യ പാഠം ചൊല്ലി കൊടുത്തു . ജില്ലയിലെ 300 ഓളം മദ്രസകളിൽ ശനിയാഴ്ച പ്രവശനോത്സവത്തോടെ ക്ളാസുകൾ ആരംഭിക്കും.

സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി

ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് , മഹല്ല് സെക്രട്ടറി എം.കെ അബ്ദുൽ ജലീൽ, മഹല്ല് പ്രസിഡണ്ട്പി സൈനുദീൻ, പിടി അശ്‌റഫ് ഹാജി, സൈനുൽ ആബിദ് ദാരിമി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *