മാനന്തവാടി: ആകാശം തൊട്ട നിഥിൻ ഷായെ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു വീട്ടിലെത്തി അനുമോദിച്ചു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച നിഥിൻ ഷായുടെ അമ്പുകുത്തിയിലെ വീട്ടിൽ ഞായർ രാവിലെ 9.30 ഓടെയാണ് ഒ ആർ കേളു എത്തിയത്. അരമണിക്കൂറോളം ഇവിടെ ചെലവിട്ടു. നിഥിൻ ഷാ നാടിന് അഭിമാനമാണെന്ന് ഒ ആർ കേളു പറഞ്ഞു. നിഥിൻ ഷായുടെ പിതാവ് നിസാറിനോടും മാതാവ് ഖമർ ബാൻ വിശേഷങ്ങൾ പങ്കുവെച്ചു .നിഥിൻ ഷായെ പൊന്നാടയണിച്ച് ആദരിച്ച ശേഷമാണ് മടങ്ങിയത്. കെ എം അബ്ദുൽ ആസിഫ്, സി പി മുഹമ്മദാലി, കെ എം അബ്ദുൽ സലീം എന്നിവരും സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു.
