സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് കേരള പൊലിസ്

സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നതായി പൊലിസ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 8700 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ 12,000മായി ഉയര്‍ന്നു.

 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2024ലേത്. 11,897 കേസുകളാണ് 2024ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ചുവടെ,

 

2021 9500 +

2022 11,259

2023 11,760

2025 11,139

 

2023നെ അപേക്ഷിച്ച് 2025ല്‍ മിസിങ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2026ല്‍ ഇതുവരെ 891 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കേരള പൊലിസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങള്‍ക്ക് പുറമെ ലഹരി ഉപയോഗം, പ്രണയ ബന്ധങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ ഇത്തരം തിരോധാനങ്ങള്‍ക്ക് മുഖ്യ കാരണമായി മാറുന്നുവെന്നാണ് അനുമാനം. റിപ്പോര്‍ട്ട് ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ പരിഹരിക്കപ്പെട്ടതും തിരിച്ചുവന്നതുമായ കേസുകളുടെ കണക്കുകള്‍ ലഭ്യമല്ല

Leave a Reply

Your email address will not be published. Required fields are marked *