പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31 മുതല്‍

നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31ന് ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് മാര്‍ച്ച് 31ന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം.

 

കല്‍പറ്റ നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും കല്‍പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ പരിശീലനം നടക്കും.

 

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍് ഏപ്രില്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നല്‍കുമെന്ന് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി അറിയിച്ചു.

 

പോസ്റ്റിംഗ് ഓര്‍ഡറുകള്‍ അതാത് സ്ഥാപനമേധാവികള്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും കൈപ്പറ്റ് രസീത് പഞ്ചായത്തുകളിലോ മുനിസിപാലിറ്റിയിലോ സമര്‍പ്പിക്കണമെന്നും മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഘോളി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *