കല്‍പ്പറ്റ: ഫണ്ട് നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരുമ്പി. നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാറിനെതിരെയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തിയത്. വിവിധ തദ്ദേഷ സ്ഥാപനങ്ങളില്‍ നിന്ന് പണി പൂര്‍ത്തിയാക്കി ബില്‍ നല്‍കിയ 33 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെതുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. ജില്ലയുടെ വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനാണ് പിന്നാക്ക ജില്ലയായ വയനാടിന് ഫണ്ടനുവദിക്കാത്തതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. 10 വര്‍ഷമായി കടുത്ത അവഗണനയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ഇടതുസര്‍ക്കാര്‍ തുടരുന്നത്. ബജറ്റ് വിഹിതം അട്ടിമറിച്ചും ഫണ്ടില്‍ വര്‍ധന വരുത്താതെയും സര്‍ക്കാര്‍ വയനാടിനെ ദ്രോഹിക്കുകയാണെന്നും ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി. രാവിലെ 10 മണിക്ക് കല്‍പ്പറ്റ ലീഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൡലെ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ സ്വാഗതം പറഞ്ഞു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എച്ച് ബി പ്രദീപന്‍ മാസ്റ്റര്‍ അധ്യക്ഷന്‍ വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ: ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് എന്‍ കെ റഷീദ്, എഐസിസി അംഗം എന്‍ഡി അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മാരായ റസാഖ് കല്‍പ്പറ്റ, യഹിയാഖാന്‍ തലക്കല്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ്, നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കടവന്‍ ഹംസ ഹാജി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ ബി.സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രന്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി. ശിഹാബ് പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജാസര്‍ പാലക്കല്‍ നന്ദി പറഞ്ഞു.
