തവിഞ്ഞാൽ:ഗവ.ഹയർ സെക്കൻഡറി സ്കൂൾ തലപ്പുഴയിലെ മാകെയർ സെന്ററിന് തുടക്കം. ജില്ലാ മിഷൻ കോഡിനേറ്റർ ജയചന്ദ്രൻ പി കെ ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ ഡി എം സി സെലീന കെ എം,പിടിഎ പ്രസിഡണ്ട് ഷാജി, തലപ്പുഴ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ബിയാത്രസ് പോൾ , എസ് എം സി ചെയർമാൻ ഷഹീർഅബാസ് ,ഡിപിഎം ബിജോയ്, ബ്ലോക്ക് കോർഡിനേറ്റർ നിതിൻ എന്നിവർ ആശംസ അറിയിച്ചു. സി ഡി എസ്സ് അക്കൗണ്ടന്റ്, ജെൻഡർ ആർപി എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് കോർഡിനേറ്റർ അതുല്യ സ്വാഗതവും എംഇസി സ്വപ്ന നന്ദിയും പറഞ്ഞു.
