യാത്രയയപ്പ് നൽകി.

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് “ഹൃദ്യം” വേറിട്ടഅനുഭവമായി. വിദ്യാർത്ഥികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് സദസ്സ് നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. ഉപഹാരസമർപ്പണവും സ്നേഹ വിരുന്നും ചടങ്ങിൻ്റെ ഭാഗമായി നടന്നു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം എച്ച് ഹഫീസ് റഹ്മാൻ, എൻ പി ജിനേഷ്കുമാർ, അമൃത വിജയൻ, ആർ കീർത്തി, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, ജ്യോതി രമേഷ്, സജ്ല മുനീർ, പി എം ലത, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *