പാലക്കാട്‌ പാലപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു,, മരണപ്പെട്ടത് വയനാട് ബത്തേരി സ്വദേശി.

പാലക്കാട്: തോട്ടര കവളാനിക്കുണ്ട് പാലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു. വയനാട് ബത്തേരി മുക്കുത്തിക്കുന്ന് കുന്നത്ത് വീട്ടിൽ സുകുമാരന്റെ മകൻ നിഖിൽ(40) ആണ് മരണപ്പെട്ടത്. പാലക്കാട് കരിമ്പുഴ തൂവശേരികുന്നിലെ അളിയന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇദ്ദേഹം.

 

കാവുണ്ടയിലേക്ക് വിരുന്നിനായി പോകുന്നതിനിടെയാണ് നിഖിൽ പാലപ്പുഴയിലെ വെള്ളത്തിൽ അകപ്പെട്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ കണ്ടെത്താനായത്. ഉടൻ തന്നെ മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *