മാനന്തവാടി:തലപ്പുഴ മുനീശ്വരം കുന്നിന് സമീപം കെ കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള തോട്ടത്തിലെ അടിക്കാടുകൾക്ക് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിച്ചു. 15 ഏക്കറോളം ഭൂമിയിലെ അടികാടുകൾ കത്തി നശിച്ചു. മാനന്തവാടിയിൽ നിന്നു രണ്ടു അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി തീ സമീപത്തെ വീടുകളിലേക്കും തേയില തോട്ടത്തിലേക്കും പടരാതെ നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ, അസി സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മാരായ വിനോദ് വി പി, ശശി കെജി, സനൂപ്, സുജിത് എം എസ്, ബിനീഷ് ബേബി,ആദർശ് ജോസഫ്, അമൃതേഷ് വി ഡി എന്നിവർ ചേർന്നാണ് തീ അണച്ചത്.
മുനീശ്വരം കുന്നിന് സമീപം സ്വകാര്യ തോട്ടത്തിനു തീ പിടിച്ചു.
