പുലി ചത്ത സംഭവത്തില്‍ കേന്ദ്ര വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

കല്‍പ്പറ്റ: വയനാട് പനമരം ഓടക്കൊല്ലിയില്‍ വലയിലാക്കിയ പുലി ചത്ത സംഭവത്തില്‍ കേന്ദ്ര വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (WCCB) അന്വേഷണം തുടങ്ങി.ബ്യൂറോ ഓഫീസർ തേൻമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പനമരം, കമ്ബളക്കാട്, കരിമ്ബുമ്മല്‍ മേഖലകളില്‍ തെളിവെടുപ്പ് നടത്തിയത്. പുലിയെ പിടികൂടുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന പനമരം പഞ്ചായത്ത് പ്രസിഡന്റ്, ആടുകളെ നഷ്ടപ്പെട്ട വാസുദേവൻ എന്നിവരില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി.

 

അവശനിലയിലായ പുലിയെ വലയിലാക്കി ബത്തേരിയിലെ പച്ചാടി അനിമല്‍ ഹോസ്പിസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പുലിയെ പിടികൂടുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള പരാതികളാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്.

 

കരിമ്ബുമ്മലിലെ ഇരുചക്രവാഹന ഷോറൂമിലും സംഘം പരിശോധന നടത്തി. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ ഇടപെടല്‍ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *