കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപറ്റ: കേരള മുസ്ലിം ജമാ അത്ത് വയനാട് ജില്ലാ പ്രസിഡന്റായി കെ.ഒ. അഹമ്മദ് കുട്ടി ബാഖവിയെയും ജനറൽ .സെക്രട്ടറിയായി എസ്. ശറഫുദ്ദീനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ. മുഹമ്മദലി ഫൈസിയാണ് ഫിനാൻസ് സെക്രട്ടറി. സയ്യിദ് മുത്തുക്കോയ തങ്ങൾ, സയ്യിദ് വി.എസ്.കെ. തങ്ങൾ, കെ. അബ്ദുസലാം ഫൈസി, ഇ.പി. അബ്‌ദുല്ല സഖാഫി, കെ.സി. സയ്ദ് ബാഖവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.എസ്. മുഹമ്മദ് സഖാഫി, എസ്. അബ്ദുല്ല, സി.എച്ച്. നാസർ മാസ്റ്റർ, എൻജിനീയർ അന്ത്രു ഹാജി, ഉമർ സഖാഫി കല്ലിയോട്, അബ്ദുൽ റഷീദ് അൽ ഹസനി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

തരുവണയിൽ നടന്ന ജില്ലാ കൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി. ഹസ്സൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ഒ. അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രതിനിധി സയ്യിദ് താഹാ തങ്ങൾ പുനസംഘടനയ്ക്ക് നേതൃത്വം നൽകി. എസ്. ശറഫുദ്ദീൻ സ്വാഗതവും പി.സി. അബുശ്ശദ്ദാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *