വിഷു വിപണിയിൽ തിളങ്ങി കുടുംബശ്രീ; 17 ലക്ഷം വിറ്റു വരവ്

മിതമായ നിരക്കിൽ ഉത്പ്പന്നങ്ങൾ നൽകി കുടുംബശ്രീ മിഷന്റെ വിപണന കേന്ദ്രങ്ങൾ വിഷുക്കാലം പൊടിപൊടിച്ചു. ജില്ലാതലത്തിൽ ഒന്നും 28 സി.ഡി.എസുകളിലുമായി ഒരുക്കിയ ചന്തകളിൽ നിന്നും 17,43,624 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്.

സ്ത്രീ കൂട്ടായ്മയുടെ കരുത്തിൽ

വിഷുവിനോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായാണ്‌ ചന്ത നടത്തിയത്. ചുരുങ്ങിയ ദിവസംകൊണ്ട് വലിയതോതിലുള്ള ലാഭം കൈവരിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് സാധിച്ചു.

 

ജില്ലാതലത്തിൽ അഞ്ചു ദിവസം നടത്തിയ മേളയിൽ 2,25,662 രൂപയുടെയും സിഡിഎസ്സുകളിൽ നിന്നും 15,17,962 രൂപയുടേയും വിറ്റ് വരവുണ്ടായി. അരി, പച്ചക്കറി, സംരംഭക ഉത്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *