സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിൽപ്പെട്ട ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ നിന്നും സ്ഥിരമായി വന്യജീവി വേട്ട നടത്തുന്ന സംഘത്തില്‍പ്പെട്ട കൊളഗപ്പാറ വാരിയത്ത് പറമ്പില്‍ ബിജു,
വിനീഷ് എന്നിവർ ബത്തേരി ജെ. എഫ്.സി.എം. കോടതി മുമ്പാകെ കീഴടങ്ങി. കീഴടങ്ങിയ പ്രതികളെ ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി ബീനാച്ചി എസ്റ്റേറ്റിലും പ്രതികളുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ സ്ഥിരം വന്യജീവി വേട്ട നടത്തുന്ന സംഘത്തില്‍പ്പെട്ട ഇവര്‍ കഴിഞ്ഞ ഫെബ്രുവരി 8 ന്അമ്പലപ്പടി ഊരുകണ്ടി മധു, അനീഷ് എന്നിവര്‍ക്കൊപ്പം വേട്ട നടത്തി മുള്ളന്‍ പന്നിയെ ഇറച്ചിയാക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. നാടന്നിറതോക്കും കത്തികളും, വെടിമരുന്നും, ഹെഡ് ലൈറ്റും, മുള്ളന്‍പന്നിയുടെ ജഡവും മധു, അനീഷ് എന്നിവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
സംഘത്തില്‍ ഇരുളം ഫോറസ്ററ് സ്റ്റേഷന് റെയിഞ്ച് ഫോറസ്ററ് ഓഫിസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്ററ് ഓഫീസര്‍ സുന്ദരേശന്, ബീറ്റ് ഫോറസ്ററ് ഓഫീസര്‍മാരായ അജീഷ്, വിനീഷ് കുമാര്‍, സൗമ്യ എന്നിവരും ഉണ്ടായിരുന്നു.
