കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി

കൽപ്പറ്റ:കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ, ബത്തേരി ബ്ലോക്കുകളിലെ അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് നൽകിയ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.

 

സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ അസ്സി.മിഷൻ കോർഡിനേറ്റർ സലീന കെ.എം, ഡി പി എം ഹുദൈഫ് പി, ശ്രുതി രാജൻ, എം.ഇ.സി ധന്യ എന്നിവർ പങ്കെടുത്തു. കിരൺ, ധനുഷ എന്നിവരാണ് പരിശീലനം നൽകിയത്.

 

അയൽക്കൂട്ട അംഗങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിൽ സാധ്യതകൾ വിപുലീകരിക്കുന്നതിനും പരിശീലനം സഹായകരമായി.

Leave a Reply

Your email address will not be published. Required fields are marked *