പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ 22 ന് തുടങ്ങും.

പുതുശ്ശേരിക്കടവ്: സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ

വിശുദ്ധ ഗീവർഗ്ഗീസ് സഹാദയു‌ടെ ഓർമ്മ പ്പെരുന്നാൾ

22,23 തിയ്യതികളിൽ നടക്കും.

22 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ഫാ.ബാബു നീറ്റുംകര കൊടിഉയർത്തും.

 

6:00 മണിക്ക് സന്ധ്യാനമസ്ക‌ാരം

 

7 മണിക്ക് തേർത്തുകുന്ന് കുരിശിങ്കലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം,

കുരിശിൻതൊട്ടിയിൽ ധൂപപ്രാർത്ഥന, ആത്മീയ സന്ദേശം എന്നിവയും

നേർച്ച ഭക്ഷണവുമുണ്ടാകും.

23 ന് രാവിലെ

8:30 വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിക്കും.ഫാ. ഷിൻസൻ മത്തോക്കിൽ ,ഫാ.എൽദോ കൂരൻ താഴത്ത് പറമ്പിൽ സഹകാർമികത്വം വഹിക്കും.

9:30 ന് വി.ദൈവമാതാവിനോടും വി.ഗീവർഗീസ് സഹദായോടുമുള്ള മധ്യസ്ഥ പ്രാർത്ഥന

തുടർന്ന്താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണവും സെമിത്തേരിയിൽ ധൂപപ്രാർത്ഥനക്ക് ശേഷം, ആശിർവാദം

പൊതുസദ്യ എന്നിവ നടക്കും.

12:30 ന് കൊടിയിറക്കും.

പെരുന്നാളിന് മുന്നോടിയായി 21 ചൊവ്വാഴ്ച

തേർത്ത്കുന്ന് കുരിശിൻതൊട്ടിയിൽ മോർ ഗീവർഗീസ് സഹദായുടെ പേരിൽ ഊട്ട് നേർച്ചയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *